
ഒരുപിടി അറിവിനെ
നന്നായി കഴുകിയുലര്‍ത്തി
ഒരു തവിയനുഭവത്തില്‍
മൂപ്പോളം വഴറ്റി
വട്ടത്തില്‍ നീളത്തില്‍
ഇഷ്ടാനുസാരം മുറിച്ച്
മുന്നേ ചേര്‍ത്തരച്ച
ഓര്‍മ്മകളുടെ അരപ്പു ചേര്‍ത്ത്
ഉപ്പോളം കാലം
ആവശ്യമാത്രം ചേര്‍ത്ത്
സ്വാദേറ്റാന്‍ അതിന്മേല്‍
നര്‍മ്മത്തിന്‍ താളി വറുത്ത്
അല്പ നിമിഷം
വായനയുടെ ഇളം വേവില്‍ വെയ്ക്കുക
കവിത തയ്യാര്‍!
കുറിപ്പ്: ചൂടാറും മുന്നേ വിളമ്പുന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.
അനുഭവം - 1 തവി
അറിവിനെ അനുഭവത്തില്‍ വഴറ്റുക
മൂപ്പെത്തും വരെ,
വട്ടത്തിലോ നീളത്തിലോ മുറിക്കാം
ഓര്‍മ്മകള്‍ അരച്ചത്
ചേര്‍ത്ത് നന്നായിളക്കുക
അതിനുശേഷം നര്‍മ്മം താളിയായി വറത്തു ചേര്‍ത്ത്
കാലം ആവശ്യം പോലെ ചേര്‍ത്ത്
വായനയുടെ ഇളം വേവില്‍ വെയ്ക്കുക
കവിത തയ്യാര്‍
ചൂടാറുന്നതിനു മുന്‍പ് ഈ വിഭവം വിളമ്പുക.
*2003ല്‍ എഴുതിയത്
അല്ലെങ്കില്‍
അറിവ് - 1 പിടി (നന്നായി കഴുകി ഉലര്‍ത്തിയത്)അനുഭവം - 1 തവി
അറിവിനെ അനുഭവത്തില്‍ വഴറ്റുക
മൂപ്പെത്തും വരെ,
വട്ടത്തിലോ നീളത്തിലോ മുറിക്കാം
ഓര്‍മ്മകള്‍ അരച്ചത്
ചേര്‍ത്ത് നന്നായിളക്കുക
അതിനുശേഷം നര്‍മ്മം താളിയായി വറത്തു ചേര്‍ത്ത്
കാലം ആവശ്യം പോലെ ചേര്‍ത്ത്
വായനയുടെ ഇളം വേവില്‍ വെയ്ക്കുക
കവിത തയ്യാര്‍
ചൂടാറുന്നതിനു മുന്‍പ് ഈ വിഭവം വിളമ്പുക.
*2003ല്‍ എഴുതിയത്
1 comment:
ചൂടാറും മുന്നേ വിളമ്പുന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.
Post a Comment