
കടുത്ത വേനലില്‍ കടലിറങ്ങി
കരയിലെ വെളുത്ത മണ്ണിലൊരുപ്പു കൂട്ടി
ചുറ്റും 'കടലമ്മ കള്ളി'യെന്നെഴുതി
നോക്കിയിരുപ്പായ്;
ഒരു തിര മെല്ലെ കടലേറി-
കരയേറി വന്നതെടുത്തു പോയി.
പെരുത്ത മരപ്പില്‍ കവിതയിറങ്ങി
മൂടിയ മടുപ്പിനാലൊരുപ്പു കൂട്ടി
ചുറ്റും 'കവിതയൊരു കള്ളക്കളി'യെന്നെഴുതി
കാത്തിരുപ്പായി;
ഒരു തിര മെല്ലെ
കരയേറി വന്നതുമെടുത്തുപോയെങ്കിലോ?
ഉപ്പു കൂട്ടുകയെന്നാല്‍ ചെറിയ മണല്‍ക്കൂനകളുണ്ടാക്കുക എന്നര്‍ത്ഥം.
1 comment:
great poem
Post a Comment